സർക്കാർ വരുത്തിയത് 6 ലക്ഷം കോടിയുടെ ബാദ്ധ്യത: സതീശൻ

Saturday 07 February 2026 12:04 AM IST

നൂറ് സീറ്റോടെ യു.ഡി.എഫ് അധികാരത്തിലെത്തും

കാസർകോട്: നൂറു സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് യുഗം അവസാനിപ്പിച്ച് പുതിയ യുഗത്തിന് തുടക്കം കുറിക്കുന്ന യാത്രയാണിത്. കേരളത്തിന് ആറുലക്ഷം കോടിയുടെ ഭാരം അടിച്ചേൽപ്പിച്ച പിണറായി സർക്കാരിനെ തുറന്നുകാണിക്കും.

തകർന്ന് തരിപ്പണമായ കേരളത്തെ വീണ്ടെടുക്കാനും ഭാവികേരളം രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികളും തയ്യാറാക്കും. ലോകത്താകെയുള്ള വിദഗ്ദ്ധരുടെ സേവനം ഇതിനായി ഉപയോഗിക്കും. ഓരോ പ്രദേശത്ത് എത്തുമ്പോഴും നടപ്പാക്കുന്ന പദ്ധതികൾ പ്രഖ്യാപിക്കും. കൃത്യവും വ്യക്തവുമായ വികസന പരിപാടികൾ കേരളത്തിന്റെ പുരോഗതിക്കായി തയ്യാറാക്കും. ദീർഘവീക്ഷണത്തോടെ സ്വപ്നതുല്യമായ പദ്ധതികൾക്ക് രൂപം നൽകും. യാത്രയുടെ 75% സമയവും ഇതിനായി മാറ്റിവയ്ക്കും.

വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കും. പൗരപ്രമുഖർക്ക് പകരം കേരളം വളരണമെന്ന് ആഗ്രഹിക്കുന്നവരെയും സങ്കടങ്ങൾ അനുഭവിക്കുന്ന സാധാരണ ജനങ്ങളെയും കേൾക്കും.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെ ഫോട്ടോയിൽ കണ്ടുവെന്നതിന്റെ പേരിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം. എസ്.ഐ.ടി അന്വേഷണത്തിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് ഈ സംഘത്തെ നിയന്ത്രിക്കുന്നത്.

'ഇഷ്ടമല്ലാത്തതു കൊണ്ടാകും

തന്നെ കുറ്റപ്പെടുത്തുന്നത്'

തന്നെ ഇഷ്ടമല്ലാത്തത് കൊണ്ടായിരിക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും കുറ്റം പറയുന്നത്. യു.ഡി.എഫിനെയോ കോൺഗ്രസിനെയോ അവർ കുറ്റമൊന്നും പറഞ്ഞിട്ടില്ല. അവർ രണ്ടുപേരും പ്രായമായവരാണ്. എന്നാൽ, വർഗീയതയ്ക്കെതിരായ തന്റെ നിലപാട് തുടരുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

പു​തു​യു​ഗ​യാ​ത്ര​ ​കേ​ര​ള​ത്തെ മാ​റ്റും​:​ ​കെ.​സി.​വേ​ണു​ഗോ​പാൽ

കാ​സ​ർ​കോ​ട്:​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ ​ഡി​ ​സ​തീ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​ആ​രം​ഭി​ച്ച​ ​പു​തു​യു​ഗ​ ​യാ​ത്ര​യെ​ ​രാ​ഷ്ട്രീ​യ​ ​കേ​ര​ളം​ ​ഉ​റ്റു​നോ​ക്കു​ന്നു​വെ​ന്ന് ​എ.​ഐ.​സി.​സി​ ​സം​ഘ​ട​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.​ ​മാ​റു​ന്ന​ ​ലോ​ക​ത്തി​ന് ​അ​നു​സ​രി​ച്ച് ​കേ​ര​ള​ത്തെ​ ​മാ​റ്റു​ന്ന​തി​നാ​ണ് ​ഈ​ ​യാ​ത്ര.​ ​കു​മ്പ​ള​യി​ൽ​ ​യാ​ത്ര​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. സെ​മി​ഫൈ​ന​ൽ​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​വി​ജ​യ​ക​ര​മാ​യി.​ ​എ​തി​രാ​ളി​ക​ളു​ടെ​ ​കൈ​യി​ലു​ള്ള​ ​ആ​യു​ധ​ങ്ങ​ൾ​ ​നി​ഷ്പ്ര​ഭ​മാ​ക്കി​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ടം​ ​യു​ ​ഡി​ ​എ​ഫ് ​ജ​യി​ച്ചു​ക​യ​റും.​ ​അ​ഭ്യ​സ്ത​ ​വി​ദ്യ​രാ​യ​ ​യു​വ​തീ​ ​യു​വാ​ക്ക​ൾ​ ​ജോ​ലി​ ​തേ​ടി​ ​കേ​ര​ളം​ ​വി​ട്ടു​പോ​കു​ന്ന​ ​സ്ഥ​തി​ക്ക് ​മാ​റ്റം​ ​വേ​ണം.​ ​പു​തി​യ​ ​തൊ​ഴി​ൽ​ ​സം​സ്‌​ക്കാ​രം​ ​ഇ​വി​ടെ​ ​ഉ​ണ്ടാ​ക​ണം.​ ​എ​ല്ലാ​മേ​ഖ​ല​യി​ലും​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​ ​കേ​ര​ള​ത്തെ​ ​പ്ര​തി​സ​ന്ധി​യി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റ്റ​ണം. യു.​ഡി.​എ​ഫ് ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ന്നാ​ൽ​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​അ​ട​ക്കം​ ​നി​ർ​ത്തു​മെ​ന്ന് ​പ​റ​യു​ന്ന​ത് ​പ​ച്ച​ക്ക​ള്ള​മാ​ണ്.​ ​ക്ഷേ​മ​പെ​ൻ​ഷ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കി​യ​ ​മു​ന്ന​ണി​യാ​ണി​ത്.​ ​ആ​ർ.​ശ​ങ്ക​റാ​ണ്പെ​ൻ​ഷ​ൻ​ ​കൊ​ടു​ക്കാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​കേ​ര​ള​ത്തെ​ ​മാ​റ്റു​ന്ന​ ​നി​ര​വ​ധി​ ​പ​ദ്ധ​തി​ക​ൾ​ ​യു.​ ​ഡി.​ ​എ​ഫ് ​ത​യ്യാ​റാ​ക്കും.​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ​ക്ക് ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കും.​ബം​ഗാ​ളി​ൽ​ ​ഓ​ഫീ​സ് ​വ​രെ​ ​ബി.​ജെ.​പി​ക്ക് ​തീ​റെ​ഴു​തി​യ​ ​അ​പ​ച​യം​ ​ഇ​വി​ടെ​യും​ ​സി.​പി.​എ​മ്മി​ന് ​സം​ഭ​വി​ക്കു​മെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു. കെ.​സി.​ജോ​സ​ഫ്,​ ​എം​ ​പി​മാ​രാ​യ​ ​രാ​ജ്‌​മോ​ഹ​ൻ​ ​ഉ​ണ്ണി​ത്താ​ൻ,​ ​ബെ​ന്നി​ ​ബ​ഹ​ന്നാ​ൻ,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​എം.​കെ.​രാ​ഘ​വ​ൻ,​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ്,​ ​ആ​ന്റോ​ ​ആ​ന്റ​ണി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​സി​ദ്ധി​ഖ്,​ ​എ.​കെ.​എം​ ​അ​ഷ്‌​റ​ഫ്,​ ​എ​ൻ.​എ.​നെ​ല്ലി​ക്കു​ന്ന്,​ ​എ​ൻ.​ഷം​സു​ദ്ധീ​ൻ,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​പാ​ലോ​ട് ​ര​വി,​ ​പി.​കെ.​ബ​ഷീ​ർ,​​​ ​കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​കെ.​പി.​അ​നി​ൽ​കു​മാ​ർ,​ ​ര​മ്യാ​ ​ഹ​രി​ദാ​സ്,​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​പെ​രി​യ,​ ​ഷാ​നി​മോ​ൾ​ ​ഉ​സ്മാ​ൻ,​ ​സ​ന്ദീ​പ് ​വാ​ര്യ​ർ,​ ​അ​ജ​യ് ​ത​റ​യി​ൽ,​ ​ദീ​പ്തി​ ​മേ​രി​ ​വ​ർ​ഗീ​സ്,​ ​സി.​കെ​ ​ജാ​നു,​ ​പി.​വി.​അ​ൻ​വ​ർ,​ ​അ​ഡ്വ.​മ​നോ​ജ് ​കു​മാ​ർ,​ ​കാ​സ​ർ​കോ​ട് ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​പി.​കെ.​ഫൈ​സ​ൽ,​ ​കെ.​നീ​ല​ക​ണ്ഠ​ൻ,​ര​മേ​ശ​ൻ​ ​ക​രു​വാ​ച്ചേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.