കണ്ണൂർ സർവകലാശാല വാർത്തകൾ

Saturday 07 February 2026 12:24 AM IST

പരീക്ഷാ ടൈംടേബിൾ

ജ്യോഗ്രഫി പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ പി.ജി.ഡിപ്ലോമ ഇൻ ജിയോ ഇൻഫോമാറ്റിക്സ് ഫോർ സ്‌പെഷ്യൽ പ്ലാനിംഗ് (റഗുലർ/ സപ്ലിമെന്ററി),നവംബർ 2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

രജിസ്‌ട്രേഷൻ കാർഡ്  പ്രൈവറ്റ് രജിസ്‌ട്രേഷൻ 2025 പ്രവേശനം അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്തവരുടെ രജിസ്‌ട്രേഷൻ കാർഡ് 9 മുതൽ സർവകലാശാല വെബ്‌സൈറ്റിൽ Academic - Private Registration - Print registration cardൽ നിന്നും ഡൗൺലോഡ് ചെയ്യാം.