കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Saturday 07 February 2026 12:33 AM IST

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ സംസ്‌കൃതം ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ജനറൽ,എം.എ സംസ്‌കൃതം സാഹിത്യ സ്‌പെഷ്യൽ (2019 പ്രവേശനം) സെപ്തംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിലെ ഒന്നാം വർഷ ബി.എഫ്.എ,ബി.എഫ്.എ ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ,സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.