ശിവഗിരിയിൽ മഹാഗുരുപൂജ

Saturday 07 February 2026 12:35 AM IST

ശിവഗിരി: ശിവഗിരി മഠത്തിലെ പ്രധാന വഴിപാടായ മഹാഗുരുപൂജയിൽ നാളെ എസ്.എൻ.ഡി.പി യോഗം കോട്ടയം ടൗൺ ശാഖ പങ്കെടുക്കും. ശാഖായോഗം പ്രസിഡന്റ് സി.ആർ. രാജൻ ബാബുവിന്റെയും സെക്രട്ടറി കെ.ജി. രവീന്ദ്രന്റെയും നേതൃത്വത്തിൽ പ്രവർത്തകർ ശിവഗിരിയിലെത്തും. കഴിഞ്ഞദിവസം പാമ്പാടി സൂര്യനാരായണപുരം ദേവസ്വവും മഹാഗുരുപൂജ നടത്തിയിരുന്നു. സൂര്യനാരായണ ദീക്ഷിതർ സ്വാമി സ്ഥാപിച്ചതാണ് ഈ ദേവസ്വം.