ഗൈനക് വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം തുടങ്ങി
കൊച്ചി: ഗൈനക്കോളജി ചികിത്സാ വിദഗ്ദ്ധരുടെ സംഘടനയായ കേരള ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കെഫോഗ്) സംസ്ഥാന സമ്മേളനം കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ തുടങ്ങി. ഫെഡറേഷൻ ഒഫ് ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റീസ് ഒഫ് ഇന്ത്യ (ഫോഗ്സി) പ്രസിഡന്റ് ഡോ. ഭാസ്‌കർ പാൾ ഉദ്ഘാടനം ചെയ്തു. കെഫോഗ് സംസ്ഥാന പ്രസിഡന്റ് ഡോ. സുചിത്ര സുധീർ അദ്ധ്യക്ഷയായി.
സംസ്ഥാന സെക്രട്ടറി ഡോ. സുഭാഷ് മല്യ, വൈസ് പ്രസിഡന്റ് ഡോ. മിനി ബാലകൃഷ്ണൻ, സംഘാടകസമിതി ചെയർപേഴ്സൺ ഡോ. ഗ്രേസി തോമസ്, സെക്രട്ടറി ഡോ. ടി. ഫെസി ലൂയിസ്, സയന്റിഫിക് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ. രാധാമണി, വൈസ് ചെയർപേഴ്സൺ ഡോ. ശാന്ത ഈരാളി, കൊച്ചിൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി സെക്രട്ടറി ഡോ. ജെ.ആർ. രശ്മി, സംഘാടകസമിതി ജോയിന്റ് സെക്രട്ടറിമാരായ ഡോ. പരശുറാം ഗോപിനാഥ്, ഡോ. പാർവതി ദേത്ത് എന്നിവർ സംസാരിച്ചു. കെഫോഗ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡോ. ടി ഫെസി ലൂയിസ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. പുരസ്‌കാരങ്ങളും വിതരണം ചെയ്തു. സമ്മേളനം നാളെ സമാപിക്കും.