അടുക്കള ബഡ്ജറ്റ് അവതാളത്തിൽ
കൊല്ലം: കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി പലചരക്ക് സാധനങ്ങളുടെ വില വർദ്ധിക്കുന്നു. പലവ്യഞ്ജന വിലയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വലിയ വർദ്ധനവ് ഉണ്ടായതായി വ്യാപാരികൾ പറയുന്നു. ആന്ധ്രയിൽ നിന്നുള്ള മുളക് ഉത്പാദനക്കുറവ് കാരണം വറ്റൽ മുളകിന് വില രണ്ടിരട്ടിയായി. 114 രൂപയിൽ നിന്നാണ് 310 രൂപയിലേക്ക് കുതിച്ചത്. ജീരകം, പെരുംജീരകം എന്നിവയുടെ വിലയും ഇരട്ടിയായി. ജി.എസ്.ടി വർധനവ് കാരണം സോപ്പ്, ബിസ്‌ക്കറ്റ് തുടങ്ങിയ പാക്കറ്റ് ഉത്പന്നങ്ങളുടെ വിലയും കുത്തനെ ഉയർന്നു. പച്ചക്കറിയുടെ വിലയും ആഴ്ചകളായി സ്ഥിരതയില്ലാതെ ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
വിലയേറി മുരിങ്ങക്കായ
സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. രുചിയല്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. ആഴ്ചകളായി കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണ് വില.
ജയ അരി കിലോ - 43 - 45
പച്ചരി 31 - 39
ഉണ്ട അരി - 46
വടി അരി - 51
മുളക് - 230
പിരിയൻ മുളക് - 350
കാശ്മീരി - 500
മല്ലി - 125
പയർ - 100- 130
കടല -70-95
ഉഴുന്ന് 100-125
പഞ്ചസാര 43
വൻപയർ 60- 90
മൈസൂർ തുമര - 84
സവാള - 25
ഉള്ളി - 33
വെളിച്ചെണ്ണ (കേര) - 305
ജീരകം - 275
കടുക് - 86
ഉലുവ - 78
...............................................
പച്ചക്കറി വില ഹോൾ സെയിൽ/ റീട്ടെയിൽ
...............................
തക്കാളി 22... 27
കിഴങ്ങ് 30... 35
മുരിങ്ങക്ക 120 ...160
സവാള 25-30 ...35
പച്ച മുളക് 46... 50
വെണ്ടയ്ക്ക് 26... 30
മത്തങ്ങ 10.... 15
പടവലം 24.... 30
ക്യാരറ്റ് 36.... 40
ബീറ്റ്റൂട്ട് 18.... 25
വെള്ളരി 17.... 20
പാവയ്ക്ക് 54... 59
ഇഞ്ചി 75.... 80
ബീൻസ് 46 ....50