സമരപ്രഖ്യാപന സംഗമം 14 ന്
Saturday 07 February 2026 12:10 AM IST
കൊല്ലം: കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് ജൂൺ 29 നും ആഗസ്റ്റ് 6 നും ചേർന്ന മന്ത്രിതല ചർച്ചയിൽ എടുത്ത തീരുമാനങ്ങൾ ഒന്നുപോലും നടപ്പാക്കാൻ സർക്കാർ തയ്യാറാകത്തതിൽ പ്രതിഷേധിച്ച് സ്കൂൾ പാചകതൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സമരപ്രഖ്യാപന നേതൃത്വ സംഗമം 14ന് രാവിലെ 10ന് ജില്ലാ കോൺഗ്രസ് ഭവനിൽ നടക്കും. സ്കൂൾ പാചക തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള സമര പോരാട്ടങ്ങളെളെക്കുറിച്ച് ആലോചിക്കാൻ ചേരുന്ന തൊഴിലാളി സംഗമം മുൻ എം.എൽ.എ അഡ്വ. പി. ഐഷാപോറ്റി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസിന്റെയും ഐ.എൻ.ടി.യു.സിയുടേയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.