പകൽ വീട്ടിലേക്ക് സ്മാർട്ട്‌ ടെലിവിഷൻ

Saturday 07 February 2026 12:13 AM IST
അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി കൊല്ലം കോർപ്പറേഷൻ ആക്കോലിൽ ഡിവിഷൻ പകൽ വീട്ടിലേക്ക് സ്മാർട്ട്‌ ടെലിവിഷൻ കൈമാറുന്നു

കൊല്ലം: ലോക അർബുദ ദിനത്തിൽ കൊല്ലം കോർപ്പറേഷൻ ആക്കോലിൽ ഡിവിഷനിലെ പകൽ വീട്ടിൽ കഴിയുന്നവർക്ക് മാനസിക ഉല്ലാസത്തിനായി അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹ സമ്മാനമായി സ്മാർട്ട്‌ ടെലിവിഷൻ നൽകി. പകൽ വീട്ടിൽ നടന്ന ചടങ്ങിൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ്‌ കുമാർ സ്മാർട്ട്‌ ടെലിവിഷൻ, ആക്കോലിൽ ഡിവിഷൻ കൗൺസിലർ എ.കെ. അസയിന് കൈമാറി. കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ചീഫ് മീഡിയ കോഓർഡിനേറ്റർ ഷിബു റാവുത്തർ, മേവറം ജനകീയ സമിതി ചെയർമാൻ മധുകുമാർ വള്ളക്കടവ്, സുനാമി ഫ്ലാറ്റ് പ്രസിഡന്റ്‌ അൽഫിൻ, ജിനു, വത്സലയമ്മ, വിജീഷ് എന്നിവർ പങ്കെടുത്തു.