രാസലഹരിക്കടത്ത്: അഞ്ചരവർഷം കഠിനതടവ്
Saturday 07 February 2026 12:14 AM IST
കൊല്ലം: ബർമുഡയുടെ പോക്കറ്റിൽ നിന്ന് 5.14 ഗ്രാം മെറ്റാഫെത്താമിനും സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെത്തിയ കേസിൽ തഴുത്തല വടക്കുകര ഷമീന മൻസിലിൽ സജാദിന് (29) അഞ്ചരവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് ക്ളാസ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ഉത്തരവായി. 2023 സെപ്തംബർ 2ന് രാത്രി വാഴപ്പള്ളി സംഘമുക്കിൽ വച്ചാണ് പ്രതി പിടിയിലായത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്തിൽ കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ എസ്. കൃഷ്ണകുമാർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യുഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി. എക്സൈസ് പ്രിവന്റിവ് ഓഫീസർ രാജഗോപാൽ ചെട്ടിയാർ പ്രോസിക്യുഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.