താഴേത്തട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കണം: നിതിൻ

Saturday 07 February 2026 12:59 AM IST

കൊച്ചി: താഴേത്തട്ടിൽ പ്രവർത്തനം ശക്തമാക്കാനും അടുത്ത 90 ദിവസം പൂർണമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകാനും ബി.ജെ.പി പ്രവർത്തകർക്ക് പാർട്ടി ദേശീയ അദ്ധ്യക്ഷൻ നിതിൻ നവീന്റെ നിർദ്ദേശം. എറണാകുളം റിനൈ ഹോട്ടലിൽ നടന്ന ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെയും തിരഞ്ഞെടുപ്പ് പ്രഭാരിമാരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിർണായകമാണ്. ജനസമ്പർക്ക പ്രവർത്തനം വ്യാപകമാക്കണമെന്നും നിതിൻ നവീൻ പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷനായി.

ദേശീയ സെക്രട്ടറിയും തിരഞ്ഞെടുപ്പ് പ്രഭാരിയുമായ വിനോദ് താവ്ഡെ, സഹ പ്രഭാരിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ , സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്‌, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, മുൻ സംസ്ഥാന അദ്ധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, സി.കെ. പത്മനാഭൻ, കുമ്മനം രാജശേഖരൻ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, എ.എൻ. രാധാകൃഷ്ണൻ, എ.പി. അബ്ദുള്ളക്കുട്ടി, സി. കൃഷ്ണകുമാർ, ഷോൺ ജോർജ്, പി. സുധീർ, പത്മജ വേണുഗോപാൽ, ബി. ഗോപാലകൃഷ്ണൻ, വി. ഉണ്ണിക്കൃഷ്ണൻ, കെ. സോമൻ എന്നിവർ പങ്കെടുത്തു.