രാജ്യത്തെ ആദ്യ സർക്കാർ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് തറക്കല്ലിടും

Saturday 07 February 2026 1:28 AM IST

കോഴിക്കോട്: ചേവായൂരിലൊരുങ്ങുന്ന രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് (ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. 617 കോടി കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്.

രണ്ടു ഘട്ടങ്ങളിലായി നിർമിക്കുന്ന ആശുപത്രിയുടെ ആദ്യഘട്ട പ്രവൃത്തികൾക്ക് 299 കോടി രൂപയാണ് ചെലവ്. ഇതിന് പുറമെ ഉപകരണങ്ങൾക്കായി 99 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മന്ത്രി വീണ ജോർജ് അദ്ധ്യക്ഷയാകും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എം.പി തുടങ്ങിയവർ പങ്കെടുക്കും.