സാദ്ധ്യതകളേറെ: പക്ഷേ, മുഖം മിനുങ്ങാതെ പൊന്നാനി ബീച്ച് 

Saturday 07 February 2026 1:57 AM IST

പൊ​ന്നാ​നി​ ​:​ ​പ​ര​മ്പ​രാ​ഗ​ത​ ​തു​റ​മു​ഖ​ ​ന​ഗ​ര​മാ​യി​ട്ടും​ ​ടൂ​റി​സം​ ​ഭൂ​പ​ട​ത്തി​ൽ​ ​പൊ​ന്നാ​നി​ ​ബീ​ച്ചി​നെ​ ​വേ​ണ്ട​ ​വി​ധം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വാ​തെ​ ​അ​ധി​കൃ​ത​ർ. വി​സ്തൃ​ത​മാ​യ​ ​മ​ണ​ൽ​പ​ര​പ്പും​ ​മ​നോ​ഹ​ര​മായ തീ​ര​വും പൊ​ന്നാ​നി​ ​ബീ​ച്ചി​നെ​ ​സ​വി​ശേ​ഷ​മാ​ക്കു​ന്നു.​ ​ ​ഭാ​ര​ത​പ്പു​ഴ​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​പ​തി​ക്കു​ന്ന​ ​അ​ഴി​മു​ഖ​ത്ത് ​സാ​യാ​ഹ്ന​ങ്ങ​ളി​ൽ​ ​ക​ട​ൽ​ക്കാ​ഴ്ച​ക​ൾ​ ​കാ​ണാ​നും ക​ട​ൽ​ക്കാ​റ്റ് ​ആ​സ്വ​ദി​ക്കാ​നും​ ​സൊ​റ​ ​പ​റ​ഞ്ഞി​രി​ക്കാ​നും​ ​നി​ര​വ​ധി​ ​പേ​ർ​ ​നി​ത്യ​മെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ​ ​അ​ടി​സ്ഥാന സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​ഭാ​വം​ ​ഒ​രു​പ​രി​ധി​ ​വ​രെ​ ​സ​ഞ്ചാ​രി​ക​ളെ​ ​അ​ക​റ്റു​ന്നു. നി​ല​വി​ൽ​ ​ക​ർ​മ്മ​ ​റോ​ഡ് ​കേ​ന്ദ്രീ​ക​രി​ച്ചും​ ​ബി​യ്യം​ ​കാ​യ​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ചു​മു​ള്ള​ ​ടൂ​റി​സം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം​ ​പൊ​ന്നാ​നി​ ​ബീ​ച്ചി​നെ​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ൽ​ ​അ​ത് ​പൊ​ന്നാ​നി​യു​ടെ​ ​ടൂ​റി​സം​ ​വി​ക​സ​ന​ത്തി​ൽ​ ​വ​ലി​യ​ ​നാ​ഴി​ക​ക്ക​ല്ലാ​വും.​ ​ ​ബീ​ച്ചി​ലേ​ക്കു​ള്ള​ ​റോ​ഡി​ന്റെ​ ​വീ​തി​ക്കു​റ​വാ​ണ് ​ച​മ്ര​വ​ട്ടം​ ​ജം​ഗ്ഷ​ൻ​ ​വ​ഴി​ ​വ​രു​ന്ന​വ​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി.​ ​പൊ​ന്നാ​നി​ ​അ​ങ്ങാ​ടി​യി​ലെ​ ​ഇ​ടു​ങ്ങി​യ​ ​വ​ഴി​യും​ ​വീ​തി​കു​റ​ഞ്ഞ​ ​അ​ങ്ങാ​ടി​പാ​ല​വു​മാ​ണ് ​ഇ​ങ്ങോ​ട്ടേ​ക്കെ​ത്താ​നു​ള്ള​ ​വ​ഴി​ക​ൾ.​ ​ഇ​തി​നൊ​രു​ ​പ​രി​ഹാ​രം​ അനിവാര്യമാണ്. ബീ​ച്ചി​ന​ട​ത്തു​ള്ള​ ​ന​വീ​ക​രി​ച്ച​ ​ലൈ​റ്റ്ഹൗ​സ് ​കാ​ണാ​നെ​ത്തു​ന്ന​വ​രെ​ ​വ​ല​യ്ക്കു​ന്ന​ത് ​വാ​ഹ​ന​ ​പാ​ർ​ക്കിം​ഗി​നു​ള്ള​ ​അ​സൗ​ക​ര്യ​മാ​ണ്.​ ​കഫെ​റ്റേ​രി​യ​ ​പോ​ലെ​യു​ള്ള​ ​സം​വി​ധാ​ന​ങ്ങ​ളു​മി​ല്ല.​ ടോ​യ്ല​റ്റ് ​സൗ​ക​ര്യ​ങ്ങ​ളു​ടെ​ ​അ​പ​ര്യാ​പ്ത​ത​യു​മു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ​ ​സു​ര​ക്ഷ​യ്ക്ക് ​വേ​ണ്ട​ ​ജീ​വ​ന​ക്കാ​രും​ ​ഇ​വി​ടെ​യി​ല്ല.ഇവപ​രി​ഹ​രി​ക്കാ​നാ​യാ​ൽ​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​ടൂ​റി​സം​ ​മേ​ഖ​ല​യി​ൽ​ ​ബീ​ച്ചി​ന്റെ​ ​പ്ര​സ​ക്തി​ ​വ​ർ​ദ്ധി​ക്കും.​ ​നി​ല​വി​ൽ​ ​പൊ​ന്നാ​നി​ ​ഭാ​ഗ​ത്തു​ള്ള​വ​ർ​ ​കൂ​ടു​ത​ലും​ ​ആ​ശ്ര​യി​ക്കു​ന്ന​ത് ​ചാ​വ​ക്കാ​ട് ​ബീ​ച്ചി​നെ​യാ​ണ്.​

ഇ​രി​പ്പി​ട​ങ്ങ​ളും​ ​ത​ണ​ൽ​മ​ര​ങ്ങ​ളു​മൊ​രു​ക്കി ബീ​ച്ചി​നെ​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷ​ക​മാ​ക്ക​ണ​മെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.

ക​ർ​മ്മ​ ​റോ​ഡ് ​പ​രി​സ​ര​ത്തേ​ക്കും​ ​ദി​വ​സ​വും​ ​നി​ര​വ​ധി​ ​പേ​രെ​ത്തു​ന്നുണ്ട് . ​വാ​ട്ട​ർ​ ​സ്‌​കൂ​ട്ട​റു​ക​ളും​ ​സ്പീ​ഡ് ​ബോ​ട്ട് ​സം​വി​ധാ​ന​ങ്ങ​ളും​ ​ഒ​രു​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യം​ ​ഇ​വി​ടെ​യു​ണ്ട്. നി​ല​വി​ൽ​ ​മാ​ലി​ന്യം​ ​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ് ​ബീ​ച്ച് ​പ​രി​സ​രം.​ ​ഇ​വി​ടം​ ​വൃ​ത്തി​യാ​ക്കി​ ​സ​ഞ്ചാ​രി​ക​ളെ​ ​ആ​ക​ർ​ഷി​ക്കാ​നാ​വ​ണം.

അ​ങ്ങാ​ടി​ ​പ​രി​സ​ര​ത്ത് ​നി​ല​കൊ​ള്ളു​ന്ന​ ​പ​ല​ ​പ​ഴ​യ​ ​കെ​ട്ടി​ട​ങ്ങ​ളും​ ​മ​ട്ടാ​ഞ്ചേ​രി​ ​മാ​തൃ​ക​യി​ൽ​ ​സം​ര​ക്ഷി​ച്ചു​ ​ന​വീ​ക​രി​ച്ചാ​ൽ​ ​അ​തും​ ​ബീ​ച്ച് ​ടൂ​റി​സ​ത്തി​ന് ​മു​ത​ൽ​ക്കൂ​ട്ടാ​വും.