വോട്ട് ചെയ്ത് പഠിക്കാം

Saturday 07 February 2026 2:07 AM IST

മലപ്പുറം: നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററിന്റെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. വോട്ടർമാർക്ക് വോട്ടിങ് മെഷീന്റെ പ്രവർത്തനം പരിചയപ്പെടുത്തുക, വോട്ട് ചെയ്ത് പഠിക്കുന്നതിന് അവസരം ഒരുക്കുക എന്നതാണ് ഇ.വി.എം ഡെമോൺസ്‌ട്രേഷൻ സെന്ററിന്റെ ലക്ഷ്യം. മലപ്പുറം കളക്ടറേറ്റിൽ നടന്ന പരിപാടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ ആക്സസ് കഫെ നടത്തുന്ന ഭിന്നശേഷിക്കാരനായ ഷംസുദ്ധീൻ ആദ്യ വോട്ട് രേഖപ്പെടുത്തി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.ആർ.ജയന്തി, എ.ഡി.എം കെ.ദേവകി, ഡെപ്യൂട്ടി കളക്ടർ (എൽ.എ) ജയശ്രീ, സീനിയർ സൂപ്രണ്ട് അൻസു ബാബു, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) വി.ടി.ഘോളി പങ്കെടുത്തു.