നിയമനം നൽകി
Sunday 08 February 2026 12:34 PM IST
പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി പട്ടികവർഗ യുവതികൾക്കായി സംഘടിപ്പിച്ച തൊഴിൽ പരിശീലന കോഴ്സ് പൂർത്തിയാക്കിയവർക്കുള്ള നിയമന ഉത്തരവുകൾ കെ.ശാന്തകുമാരി എം.എൽ.എ വിതരണം ചെയ്തു. ജില്ലാ പട്ടികവർഗ വികസന ഓഫീസ് മുഖേന തലശ്ശേരി നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പത്ത് മാസത്തെ പരിശീലനം നൽകിയത്. 18 -24 വയസ് പ്രായമുള്ള പത്താം ക്ലാസ്/ പ്ലസ് ടു/ ഐ.ടി.ഐ യോഗ്യതയുള്ളവർക്കായി നടത്തിയ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 18 പേർക്കാണ് നിയമനം ലഭിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് എൻ.സരിത അദ്ധ്യക്ഷയായി. ജില്ലാ പട്ടികവർഗ വികസന ഓഫീസർ എം.ഷമീന റിപ്പോർട്ട് അവതരിപ്പിച്ചു.