വാർഷിക പൊതുയോഗം

Sunday 08 February 2026 12:05 AM IST

ആലത്തൂർ: തോണിപ്പാടം അമ്പലക്കാട് പാടശേഖരസമിതിയുടെ 2026-27ലെ വാർഷിക പൊതുയോഗം ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം.ഷമീറ ഉദ്ഘാടനം ചെയ്തു. സമിതിയിൽ 60 വർഷം പൂർത്തീകരിച്ച ട്രാക്ടർ ഡ്രൈവർ കെ.വേലുവിനെയും സമിതിയിലെ മുതിർന്ന കർഷകരെയും ആദരിച്ചു. തരൂർ കൃഷി ഓഫീസർ റസൂൽ ഹാരിസ് നൂതന കൃഷിയെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും ക്ലാസ് എടുത്തു. രണ്ടാം വിള നെല്ല് വിളവ് അധികം ലഭിച്ചതിനാൽ ഏക്കറിന് 2500 കിലോ ആയി സപ്ലൈകോ ഉയർത്തണമെന്ന് സമിതി ആവശ്യപ്പെട്ടു. കയറ്റുകൂലി പ്രശ്നം പരിഹരിക്കുന്നതിന് ചുമട്ടു തൊഴിലാളികളുടെയും ലേബർ ഓഫീസറെയും സാന്നിധ്യത്തിൽ സംസാരിച്ചു കയറ്റുക്കൂലി ഏകീകരിച്ച് പത്രക്കുറിക്കണമെന്നും തൊഴിലുറപ്പ് അംഗങ്ങളെ കൃഷിയിടങ്ങളിൽ വിനിയോഗിച്ചു കർഷകരെ സംരക്ഷിക്കണമെന്നും പാടശേഖരസമിതികൾക്ക് കിട്ടാനുള്ള ഗ്രാൻഡ് ഉടനെ നൽകണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.ആർ.രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജി.മുരളീധരൻ, ടി.കൃഷ്ണദാസ്, കെ.കേശവൻ, കെ.എ.ഷഫീഖ്, കെ.ബി.അസനാർ, ടി.ദേവദാസ്, ഇസ്മയിൽ എന്നിവർ സംസാരിച്ചു.