പടം  പൊഴിച്ചുകൊണ്ടിരുന്ന മൂർഖൻ പാമ്പ് ചീറ്റികൊണ്ട് പുറത്തേയ്ക്ക്; പിന്നാലെ നടന്നത്

Saturday 07 February 2026 4:43 PM IST

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം അരശുമൂട് ഫ്ലാറ്റ് പണി നടക്കുന്ന സ്ഥലത്താണ് ഇന്ന് സ്‌നേക്ക്മാസ്റ്റർ ടീം എത്തിനിൽക്കുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടയിൽ ഒരു വലിയ മൂർഖൻ പാമ്പിനെ കണ്ടു. പിന്നാലെ ഇത് മണ്ണിനടിയിലുള്ള മാളത്തിൽ കയറുകയായിരുന്നു. ഉടൻതന്നെ ജീവനക്കാർ വാവാ സുരേഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ വാവ മണ്ണ് വെട്ടിമാറ്റി തെരച്ചിൽ തുടങ്ങി.

ഇതിനിടയിൽ മണ്ണിനടിയിൽ ഇരുന്ന മൂർഖൻ ചീറ്റികൊണ്ട് പുറത്തേയ്ക്ക് വന്നു. പടം പൊഴിച്ചുകൊണ്ടിരുന്ന മൂർഖനാണ് പുറത്തുവന്നത്. ഇതിനിടയിൽ വാവ മൂർഖൻ പാമ്പിന്റെ പടം പൊഴിക്കാൻ സഹായിച്ചു. പിന്നെ മൂർഖന് വെള്ളവും കൊടുത്താണ് അവിടെ നിന്ന് യാത്രയായത്. തുടർന്ന് ആറ്റിങ്ങൽ വെള്ളൂർക്കോണത്തുള്ള ഒരു വീടിന്റെ സ്റ്റെയറിന് അടിയിലെ സിമന്റ് തറ പൊളിച്ച് മൂർഖനെ പിടികൂടി. തവളയെ വിഴുങ്ങിയ ഏകദേശം എട്ടുമാസം പ്രായമുള്ള മൂർഖനെയാണ് പിടികൂടിയത്. മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ ഇന്നത്തെ സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ്.