ഇന്ത്യൻ ഫുട്‌ബാൾ: ചർച്ച സംഘടിപ്പിച്ചു

Sunday 08 February 2026 12:52 AM IST

കൊച്ചി: പ്രൊഫഷണൽ ഫുട്ബാൾ ക്ലബുകളുടെയും സുശക്തമായ ലീഗുകളുടെയും അഭാവമാണ് ഇന്ത്യയിൽ മികച്ച താരങ്ങളെ സൃഷ്ടിക്കപ്പെടുന്നതിന് തടസമെന്ന് കായിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 41മത് ജന്മദിനത്തോടനുബന്ധിച്ച് എറണാകുളത്തെ സ്‌പോർട്‌സ് ആൻഡ് മാനേജ്‌മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് 'ഇന്ത്യൻ ഫുട്ബാൾ: ഇങ്ങനെ പോയാൽ എങ്ങനാ" എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചത്. യുവേഫ സർട്ടിഫൈഡ് ട്രെയിനർ സുധീർ ബി. തങ്കച്ചൻ, എസ്.എം.ആർ.ഐ പ്രസിഡന്റ് ബി.ടി. സിജിൻ തുടങ്ങിയവർ പങ്കെടുത്തു. ബി.ടി. സിജിൻ, ഡോ. ആർ. ഇന്ദുലേഖ എന്നിവർ എഴുതിയ ഒരു ഫുട്ബാൾ ഭ്രാന്തന്റെ ഡയറി എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് നിർമല ലില്ലി,​ വി.ജെ. തോമസിന് നൽകി പ്രകാശനം ചെയ്തു.