അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന്

Sunday 08 February 2026 12:01 AM IST

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് മനോജ് മൂത്തേടൻ യുവജനങ്ങളുടെ സമഗ്ര വികസനത്തിനായി ആവിഷ്‌കരിച്ച എം പവർ യൂത്ത് പദ്ധതിയുടെ ഭാഗമായി കൂവപ്പടി സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഖിലകേരള കൈകൊട്ടിക്കളി മത്സരം ഇന്ന് വൈകിട്ട് 4 മുതൽ ഐമുറി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിൽ നടക്കും. 15 ടീമുകൾ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.