വികസന മുന്നേറ്റ യാത്ര 10 മുതൽ 14 വരെ ജില്ലയിൽ

Sunday 08 February 2026 1:10 AM IST
എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ

കൊച്ചി: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ 10ന് വൈകിട്ട് 4.30ന് ജില്ലയിൽ പ്രവേശിക്കും. പൈങ്ങോട്ടൂരിൽ നിന്ന് ബൈക്ക് റാലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ജാഥയെ ജില്ലയിലേക്ക് സ്വീകരിക്കും. അഞ്ചിന് കോതമംഗലം ടൗണിൽ ആദ്യ സ്വീകരണം. മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം 14ന് വൈകിട്ട് അഞ്ചിന് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലാണ് സമാപന സമ്മേളനം. പൊതുപണിമുടക്ക് ദിനമായ വ്യാഴാഴ്ച ജാഥ ഇല്ല.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് ജാഥാ മാനേജർ. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ എം.പി, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ഇന്ത്യൻ സോഷ്യലിസ്റ്റ് (ജനതാദൾ) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ് തുടങ്ങിയവർ ജാഥയുടെ ഭാഗമാകും.

 11 (ബുധൻ)​ രാവിലെ 8.30- കോതമംഗലം, 10 - മൂവാറ്റുപുഴ ടൗൺഹാൾ സമീപം സ്വീകരണം. വൈകിട്ട് 3 - പിറവം ടൗൺ​, 4 - കോലഞ്ചേരി ടൗൺ​. 5 - പെരുമ്പാവൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സ്വീകരണം

 13(വെള്ളി)​ രാവിലെ 8.30- പെരുമ്പാവൂർ, 10 - അങ്കമാലിയി​ൽ സ്വീകരണം, വൈകിട്ട് 3 - ആലുവ, 4 - പറവൂർ മുൻസിപ്പൽ പാർക്ക്, 5 - ചെറായി

 14 (വെള്ളി)​ രാവിലെ 8.30- വൈപ്പിൻ, 10 - തോപ്പുംപടി ഇ.എസ്.ഐ ജംഗ്ഷൻ. വൈകിട്ട് 3 - കുണ്ടന്നൂർ ജംഗ്ഷൻ, 4 - ഇടപ്പള്ളി​ പത്തടിപ്പാലം, 5 - കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സമാപനം