അങ്കണവാടികളിൽ ജീവനക്കാരെ നിയമിക്കാത്തതിൽ പ്രതിഷേധം

Sunday 08 February 2026 12:22 AM IST

കോലഞ്ചരി: ഐക്കരനാട്ടിലെ അങ്കണവാടികളിൽ ജീവനക്കാരില്ലാത്തതിൽ മാതാപിതാക്കൾ പ്രതിഷേധത്തിൽ. 21 അങ്കണവാടികളിൽ 10 എണ്ണത്തിൽ ഹെൽപ്പർമാരും നാലെണ്ണത്തിൽ വർക്കർമാരുമില്ല. പഞ്ചായത്ത് ഭരണസമിതി ഇന്റർവ്യൂ നടത്തി ജീവനക്കാരെ നിയമിക്കാത്തതാണ് കാരണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പഞ്ചായത്തിലെ പൊളിച്ചിട്ടിരിക്കുന്ന പേരുംവഴിയിലെയും കടയിരുപ്പിലെയും അങ്കണവാടി കെട്ടിടം പണിയുന്നതിന് നടപടി സ്വീകരിച്ചിട്ടുമില്ല.

ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ധർണ നടത്തും. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.എം. ജോർജ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി സി.പി. ജോയി, ബ്ലോക്ക് ഭാരവാഹികളായ ജെയിംസ് പാറേക്കാട്ടിൽ, ബാബു വർഗീസ്, എൽദോ പോൾ, എം.കെ. അനിൽകുമാർ, ജോർജ് കെ. ജോൺ എന്നിവർ സംസാരിച്ചു.