അടുവാശേരി പാടശേഖരത്തിൽ മുണ്ടകൻ കൊയ്ത്തുത്സവം

Sunday 08 February 2026 12:19 AM IST
കുന്നുകര അടുവാശേരി പാടശേഖരത്തിൽ മുണ്ടകൻ കൊയ്ത്തുത്സവം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകരയുടെ കാർഷിക സമൃദ്ധി വിളിച്ചോതി അടുവാശേരി പാടശേഖരത്തിൽ മുണ്ടകൻ 'കൊയ്ത്തുത്സവം". 70 ഏക്കറോളം വരുന്ന പാടശേഖരത്തിൽ കതിരിട്ടുനിന്ന 'ഉമ"യുടെ കൊയ്ത്താണ് ആഘോഷമായത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്‌കാരത്തെ മുറുകെപ്പിടിക്കുന്ന ഇത്തരം കൂട്ടായ്മകൾ നാടിന്റെ വികസനത്തിന് അനിവാര്യമാണെന്നും 'കൃഷിക്ക് ഒപ്പം കളമശേരി" പദ്ധതിയിലൂടെ സംസ്ഥാനത്തിന്‌ മാതൃകയാകുന്ന നിലയിൽ തരിശുഭൂമിയിൽ കൃഷിവ്യാപത്തിനുള്ള വലിയ ഇടപെടലുകളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കൃഷ്ണൻ അദ്ധ്യക്ഷയായി.

വൈസ് പ്രസിഡന്റ് സി.യു. ജബാർ, പാടശേഖര പ്രസിഡന്റ് എസ്. ബിജു, കൃഷി ഓഫീസർ ഡോ. നീരജ പുതിയമഠം, കുന്നുകര സഹകരണ ബാങ്ക് പ്രസിഡന്റ് വി.എസ്. വേണു, നൗഫിലാ ഷമീർ, ജിജി സൈമൺ, എൽ.എ. മോഹനൻ, രുദ്രാക്ഷി മാധവൻ, രതി സാബു, ഷക്കീല ഗോപി, സീന സന്തോഷ്, കെ.സി. ജയകുമാർ, എം.പി. വിജയൻ, എ.വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.