ആർച്ചറി ടൂർണമെന്റ് 11 മുതൽ
Sunday 08 February 2026 1:21 AM IST
കൊച്ചി: ദേശീയ റാങ്കിംഗ് ആർച്ചറി ടൂർണമെന്റ് ഈ മാസം 11 മുതൽ കൊച്ചി തേവര സേക്രഡ് ഹാർട്ട് കോളജിൽ നടക്കും. പത്മശ്രീ ജേതാക്കളും ഒളിമ്പ്യന്മാരുമായ തരുൺ ദീപ് റോയ്, ദീപിക കുമാരി, അർജുന അവാർഡ് ജേതാക്കളും ഒളിമ്പ്യന്മാരുമായ ബി. ധീരജ്, അങ്കിത ഭഗത്, ഭജൻ കൗർ, പ്രവീൺ ജാദവ്, ഋഷഭ് യാദവ്, അമൻ സൈനി, തനിപ്പാർത്തി ചികിത, അതാനു ദാസ് എന്നിവരും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ടി.ജെ. വിനോദ് എം.എൽ.എ, ദേശീയ അർച്ചറി അസോസിയേഷൻ ട്രഷറർ ഡോ. ജോറിസ് പൗലോസ്, ജോഷി പള്ളൻ, ഗോകുൽ ദാസ് എന്നിവർ പങ്കെടുത്തു.