ഇന്റർ സ്‌കൂൾ ഹോക്കി ടൂർണമെന്റ്

Sunday 08 February 2026 12:15 AM IST
എറണാകുളം മഹാരാജാസ് ഹോക്കി ടർഫിൽ നടന്ന ആർ.ശ്രീധർ ഷേണായി മെമ്മോറിയൽ ഇന്റർ സ്‌കൂൾ ഹോക്കി ടൂർണമെന്റിൽ ജേതാക്കളായ ജില്ലയിലെ സ്കൂൾ ടീമുകൾ

കൊച്ചി: ആർ. ശ്രീധർ ഷേണായി മെമ്മോറിയൽ ഇന്റർ സ്‌കൂൾ ഹോക്കി ടൂർണമെന്റ് എറണാകുളം മഹാരാജാസ് ഹോക്കി ടർഫിൽ ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് ഉദ്ഘാടനം ചെയ്തു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ 11 ടീമുകൾ പങ്കെടുത്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ പെരുമ്പാവൂർ ക്രാരിയേലി സെന്റ് മേരീസ്, മട്ടാഞ്ചേരി സെന്റ് ജോൺ ഡി ബ്രിട്ടോ, കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളുകൾ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂൾ ഒന്നാംസ്ഥാനം നേടി. പെരുമ്പാവൂർ ക്രാരിയേലി സെന്റ് മേരിസ്, ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്‌കൂളും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ടി.ജെ വിനോദ് എം.എൽ.എ സമ്മാനദാനം നടത്തി. ടൂർണമെന്റ് കൺവീനർ വിഷ്ണു ലക്ഷ്മൺ അദ്ധ്യക്ഷനായി.