പ്രതികളെ വെറുതെ വിട്ടു

Sunday 08 February 2026 12:02 AM IST

പത്തനംതിട്ട: പള്ളിക്കൽ ഉടയാൻ മുറ്റത്ത് തേക്കേതിൽ വീട്ടിൽ രാജൻ നായരെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പള്ളിക്കൽ ഇളമ്പള്ളി രതീഷ് ഭവനത്തിൽ അജിത്ത് (37), ഉടയാൻ തടത്തിൽ വിനോദ് (33), നിലമേൽ വീട്ടിൽ രഘു (33) എന്നിവരെ പത്തനംതിട്ട മൂന്നാം അഡീഷണൽ സെഷൻസ് കോടതി എഫ്.മിനിമോൾ വെറുതെ വിട്ടു. കേസിൽ സ്വാഭാവിക സാക്ഷികളോ ശാസ്ത്രീയ തെളിവുകളോ ഇല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കുറ്റവിമുക്തരാക്കിയത്. പ്രതികൾക്കായി അഭിഭാഷകരായ എസ്.അജിത്ത് പ്രഭാവ്, യദുകൃഷ്ണൻ, ആർജയലക്ഷ്മി, വൈദേഹി അജിത്ത്, പ്രഭാവ് എന്നിവർ ഹാജരായി.