പോക്സോ കേസുകളിൽ നാലുപേർ അറസ്റ്റിൽ
Sunday 08 February 2026 12:03 AM IST
തിരുവല്ല: പുളിക്കീഴ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് പോക്സോ കേസുകളിൽ നാലുപേർ അറസ്റ്റിൽ. 17 വയസുള്ള പെൺകുട്ടി കൗൺസലിംഗിനിടെ നടത്തിയ വെളിപ്പെടുത്തലിൽ അതുൽ, വിഷ്ണു, ആദർശ് എന്നിവർ പിടിയിലായി. പൊടിയാടി ജംഗ്ഷന് സമീപത്തുനിന്ന് പെൺകുട്ടിയെ കാറിൽ ബലമായി കയറ്റി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി 13 വയസ് മുതൽ പീഡനത്തിന് ഇരയായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാൾ ഒളിവിലാണ്. മറ്റൊരു കേസിൽ ചങ്ങനാശേരി സ്വദേശിയായ സൂരജിനെ അറസ്റ്റ് ചെയ്തു.