ല​ഹ​രി​ക്കെ​തി​രെ സെ​മി​നാർ

Sunday 08 February 2026 12:07 AM IST

ഓതറ: ലഹരിക്കെതിരെ കെ.സി.സി, യു.ആർ.ഐ പീസ് സെന്റർ, അനാംസ്, മൈത്രി കലാസാംസ്കാരിക സമിതി എന്നിവ, ഓതറ ആൽത്തറ ജംഗ്ഷനിൽ സെമിനാറും ബോധവത്കരണ വാഹനറാലിയും സംഘടിപ്പിച്ചു. മുൻ എം.എൽ.എ ജോസഫ്.എം.പുതുശേരി ഉദ്ഘാടനം ചെയ്തു. റവ. ഡോ. ജോസ് പുന്നമഠം അദ്ധ്യക്ഷനായി. വെരി റവ. ജോൺസൺ കല്ലിട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി, റവ. ലജോ.സി.ജോസഫ് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. റവ.അലക്‌സ്.കെ.ചാക്കോ, ഇരവിപേരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാൻലി സാമുവൽ മംഗലത്ത്, പഞ്ചായത്ത് അംഗം ബിജി ബെന്നി തുടങ്ങിയവർ സംസാരിച്ചു.