സ്കൂൾ വാർഷികവും യാത്രയയപ്പും

Sunday 08 February 2026 12:22 AM IST
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: വാല്യക്കോട് എ.യു.പി സ്‌കൂളിന്റെ 101-ാം വാര്‍ഷികാഘോഷവും യാത്രയപ്പ് സമ്മേളനവും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ ഉദ്ഘാടനം ചെയ്തു.

വിരമിക്കുന്ന പ്രധാനദ്ധ്യാപിക എ.കെ സുബൈദയെ പി.ടി.എയും മാനേജ്മന്റും ആദരിച്ചു. ഷിജി കൊട്ടാരക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മുനീര്‍ എരവത്ത് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. ഷീജ പുതുക്കുടി, പി.പി. സമീര്‍, സി.കെ. സുജിത്ത്, രമ്യ അമ്പാളി, എ ബിനിജ, സുരേഷ് ക്ലാരിയില്‍, വി.വി ദിനേശന്‍, കെ.എം മുഹമ്മദ്, പി.എന്‍.പി ശങ്കരന്‍, വി.കെ ദിവ്യ, എ.എം വത്സകുമാര്‍, സലിം മിലാസ്, ടി.കെ അനില്‍ കുമാര്‍ പ്രസംഗിച്ചു.