പുത്തരി മഹോത്സവം കൊടിയേറി
Sunday 08 February 2026 12:25 AM IST
പയ്യോളി: മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് കൊടിയേറി. തന്ത്രി കളാശേരി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ അഭിനവ് കുരിയാടി കാർമികത്വത്തിലായിരുന്നു കൊടിയേറ്റ് കർമം.
8ന് ഉച്ചയ്ക്ക് പ്രസാദഊട്ട് രാത്രി 10 ന് മെഗാ ഷോ, 9 ന് പുന്നെല്ല് വരവ്, മെഗാ ദാണ്ഡിയ,10 ന് പ്രസാദ ഊട്ട്, താലപ്പൊലി എഴുന്നള്ളത്ത്, പാൽ എഴുന്നള്ളത്ത്, തുടർന്ന് ക്ഷേത്ര നടയിൽ വെടിക്കെട്ട്, 11 ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, ഗുരുതി തർപ്പണം, അനുഗ്രഹം വാങ്ങലും ഭണ്ഡാര സമർപ്പണവും രാത്രി മധ്യമ സമ്പ്രദായത്തിലുള്ള ഗുരുതർപ്പണം, വെടിക്കെട്ട് എന്നിവ നടക്കും.