പുസ്തകം പ്രകാശനം ചെയ്തു 

Sunday 08 February 2026 12:34 AM IST
പരീക്ഷിക്കാം കണ്ടെത്താം​ പുസ്തകം പ്രകാശനം ചെയ്തു

​രാമനാട്ടുകര: എഴുത്തുകാരനും ശാസ്ത്ര പ്രചാരകനും ഗ്രന്ഥാശാല പ്രവർത്തകനുമായ വിനോദ് അഴിഞ്ഞിലം രചിച്ച 'പരീക്ഷിക്കാം കണ്ടെത്താം'എന്ന പുസ്തകത്തിന്റെ പ്രകാശനം കൗൺസിൽ ജില്ല കമ്മിറ്റി അംഗം കെ കൃഷ്ണന് നൽകി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ എം ജെ​.ശ്രീചിത്രൻ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സദസ്സ് ജില്ല​ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശങ്കരൻ ഉദ്‌ഘാടനം ചെയ്തു. ഡോ. പി ലോലിത പുസ്തകം പരിചയപ്പെടുത്തി. താലൂക്ക് കൗൺസിൽ പ്രസിഡൻ്റ് വി രാജഗോപാലൻ​അദ്ധ്യക്ഷ്യ​ത വഹി​ച്ചു. കെ സുരേഷ്ബാബു, ടി മോഹൻദാസൻ, സി.പി സലീം പ്രസംഗിച്ചു.