ഹരിത പൂര പവലിയൻ ഉദ്ഘാടനം
Sunday 08 February 2026 1:18 AM IST
ശ്രീകൃഷ്ണപുരം: ആയിരങ്ങൾ പങ്കെടുക്കുന്ന പൂരാഘോഷ പരിപാടികൾ ഹരിത ചട്ടങ്ങൾ പാലിച്ചു കൊണ്ടായിരിക്കണമെന്ന സന്ദേശവുമായി ഗ്രാമ പഞ്ചായത്ത് പൂഴിയപറമ്പ് താലപ്പൊലി ദിനത്തിൽ ക്ഷേത്ര മൈതാനിയിൽ ഒരുക്കിയ ഹരിത പവലിയൻ പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സ്ഥിരം ക്ഷേമസമിതി അദ്ധ്യക്ഷ കെ.കെ.ലിനി, പഞ്ചായത്തംഗം സി.ഓമന, ഹെൽത്ത് സൂപ്രണ്ട് സി.എൻ.സന്തോഷ്, ഹരിതകർമ്മസേന കോഡിനേറ്റർ അലിഷ, ക്ഷേത്രം ഭാരവാഹികളായ കെ.സ്വാമിനാഥൻ, എം.പി.രാജൻ, കെ.ഉണ്ണികൃഷ്ണൻ സംസാരിച്ചു.