പവർ ബ്രിഗേഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കം
പത്തനംതിട്ട: ഹയർ സെക്കൻഡറി എഡ്യുക്കേഷൻ വിഭാഗം കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പവർ ബ്രിഗേഡ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് പമ്പാ കോൺഫറൻസ് ഹാളിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ.വാസുകി നിർവഹിച്ചു. സംസ്ഥാനത്തെ 140 ഹയർ സെക്കൻഡറി സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുത്ത 200 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. പ്രത്യേക ദൗത്യവുമായി അഞ്ച് വിഭാഗങ്ങളായാണ് പവർ ബ്രിഗേഡ് പ്രവർത്തിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേക നിറത്തിലുള്ള തൊപ്പികളും നൽകി. തിരുവല്ല സബ് കളക്ടർ സുമിത്ത് കുമാർ താക്കൂർ, എച്ച്.എസ്.ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സുധ, സ്റ്റേറ്റ് ഫാക്കൽറ്റി ഡോ. അജിത്ത്.ആർ.പിള്ള, ജില്ലാ കോ ഓർഡിനേറ്റർ ഡോ.സുനിൽകുമാർ, കൺവീനർ ഡോ.അനിത ബേബി, ജില്ലയിലെ ഒമ്പത് സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
പവർ ബ്രിഗേഡ് വിഭാഗങ്ങൾ
1. മെന്ററിംഗ്
2. ഡിജിറ്റൽ വെൽനെസ്
3. റോഡ് സേഫ്ടി
4. പ്രഥമ സുരക്ഷ
5. ആന്റി ഡ്രഗ്