ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ആകാശ യാത്രയൊരുക്കി ഐ.സി.എൽ ഫിൻകോർപ്പ്
Sunday 08 February 2026 2:30 AM IST
കൊച്ചി: ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനമായ തൃശൂർ അരണാട്ടുക്കരയിലെ യു.ആർ.സിയിൽ നിന്നുള്ള കുട്ടികൾക്കായി വിമാന യാത്ര സംഘടിപ്പിച്ച് ഐ.സി.എൽ ഫിൻകോർപ്പ്. ഐ.സി.എൽ ടൂർ ആൻഡ് ട്രാവൽസ് വഴി കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കാണ് വിമാനയാത്ര ഒരുക്കിയത്. പത്ത് കുട്ടികളും അഞ്ച് ടീച്ചർമാരുമാണ് യാത്രയുടെ ഭാഗമായത്. തിരുവനന്തപുരത്തെ കാഴ്ചകൾ കണ്ടാസ്വദിച്ച ശേഷം തൃശൂരിലേയ്ക്ക് ട്രെയിൻ മാർഗം തിരിച്ചെത്തി.