വാട്സ്ആപ്പ് വഴി ഡിമാറ്റ് സേവനങ്ങളുമായി പി.എൻ.ബി
Sunday 08 February 2026 1:42 AM IST
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് ഡിമാറ്റ് അക്കൗണ്ട് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി വാട്സ്ആപ്പ് ബാങ്കിംഗ് പ്ലാറ്റ്ഫോമിൽ പുതിയ സേവനങ്ങൾ അവതരിപ്പിച്ച് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി). ബാങ്കിന്റെ വെരിഫൈഡ് വാട്സ്ആപ്പ് ചാനൽ വഴി സുരക്ഷിതമായി ഡിമാറ്റ് സ്റ്റേറ്റ്മെന്റുകൾ, ഇടപാട് വിവരങ്ങൾ, കുടിശ്ശികയുള്ള ചാർജുകൾ, ബില്ലിംഗ് വിശദാംശങ്ങൾ എന്നിവ ഇനി മുതൽ ഉപഭോക്താക്കൾക്ക് പരിശോധിക്കാം. കൂടാതെ ഡെലിവറി ഇൻസ്ട്രക്ഷൻ സ്ലിപ്പുകൾ (ഡി.ഐ.എസ്) നഷ്ടപ്പെട്ടാൽ അത് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാണ്.