സൂരജ് ലാമയുടെ സംസ്കാരം ഇന്ന് കൊച്ചിയിൽ

Sunday 08 February 2026 1:44 AM IST

കൊച്ചി:സൂരജ് ലാമയുടെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടത്തിയേക്കും. ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ (59) മൃതദേഹാവശിഷ്ടം ഇന്നലെ ബന്ധുക്കൾക്ക് ഏറ്റുവാങ്ങാനായില്ല. സാങ്കേതിക പ്രശ്‌നങ്ങൾ മൂലം കൈമാറ്റത്തിന് തടസം നേരിടുകയായിരുന്നു. മൃതദേഹാവശിഷ്ടം വിട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ സംസ്‌കാരം നടത്താൻ കുടുംബം തയ്യാറെടുത്തിരുന്നു. ഇന്ന് രാവിലെ നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകാമെന്നാണ് ആശുപത്രി അധികൃതരും പൊലീസും സൂരജ് ലാമയുടെ മകൻ സാന്റോണിനെ അറിയിച്ചത്. നടപടികൾ പൂർത്തിയായാൽ വൈകാതെ തന്നെ രവിപുരം ശ്മശാനത്തിൽ സംസ്‌കരിക്കും.ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടിയതറിഞ്ഞ് സാന്റോണും മാതാവ് റിനി ലാമയും അടുത്ത ബന്ധുക്കളും വെള്ളിയാഴ്ച കൊച്ചിയിൽ എത്തിയിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സാന്റോൺ ലാമ. കളമശേരി എച്ച്.എം.ടി കമ്പനിക്ക് എതിർവശത്തെ കാടുമൂടിയ പ്രദേശത്തെ ചതുപ്പിലാണ് സൂരജ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്.