ബഡ്ജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും
Sunday 08 February 2026 12:08 AM IST
തിരുവനന്തപുരം:ബഡ്ജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുമായി സംസാരിക്കാൻ യുവാക്കൾക്ക് അവസരം.മേരാ യുവ ഭാരത് നടത്തുന്ന ക്വസ്റ്റ് പരിപാടിയുടെ ഭാഗമായാണിത്. ഇതിനായി 29വയസിൽ താഴെയുള്ള യുവതീയുവാക്കൾ മേരാ യുവഭാരത് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.രണ്ടുഘട്ടങ്ങളായാണ് ക്വസ്റ്റ് പരിപാടി.ആദ്യഘട്ടത്തിൽ ക്വിസ്.രണ്ടാംഘട്ടത്തിൽ ഉപന്യാസ രചന.സംസ്ഥാന തലത്തിൽ വിജയിക്കുന്നവരെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാണുക.കൂടുതൽ വിവരങ്ങൾക്ക് http://mybharath.gov.in സന്ദർശിക്കുകയോ ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യണം.