സംസ്ഥാന കലാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Sunday 08 February 2026 1:32 AM IST

തിരുവനന്തപുരം: 2024ലെ സംസ്ഥാന കലാപുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.

കഥകളി സംഗീതജ്ഞൻ കലാനിലയം ഉണ്ണികൃഷ്ണനും കഥകളി വേഷത്തിൽ പ്രാവീണ്യം തെളിയിച്ച കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും കഥകളി പുരസ്‌കാരം പങ്കിട്ടു. വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരത്തിന് പ്രശസ്ത തിമില കലാകാരൻ ചോറ്റാനിക്കര വിജയൻ മാരാർ അർഹനായി.

കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് പ്രശസ്ത മോഹിനിയാട്ടം കലാകാരി വിനീത നെടുങ്ങാടിയെ തി​രഞ്ഞെടുത്തു.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരങ്ങൾ 11ന് രാവിലെ 11ന് വൈലോപ്പിളളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും.