അന്വേഷണം ഗൗരവതരം: മന്ത്രി ശിവൻകുട്ടി

Sunday 08 February 2026 12:06 AM IST

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കേസുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനറെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഗൗരവകരമായ സാഹചര്യമാണെന്ന് മന്ത്രി വി ശിവൻകുട്ടി. സ്വർണം മോഷ്ടിച്ചവരും വിറ്റവരുമായ പ്രതികളുമായി അടൂർ പ്രകാശ് നടത്തിയെന്ന് പറയപ്പെടുന്ന കൂടിക്കാഴ്ചകൾ യാദൃശ്ചികമല്ല. പ്രതികളിൽ നിന്ന് പാരിതോഷികങ്ങൾ കൈപ്പറ്റിയെന്ന ആരോപണം ക്രിമിനൽ ഗൂഢാലോചനയുടെ സൂചനയാണ് നൽകുന്നത്. ഇത് രാഷ്ട്രീയ ആരോപണമല്ലെന്നും ശിവൻകുട്ടി പ്രസ്താവിച്ചു.