പാർക്കിൻസൺസ്: അന്താരാഷ്ട്ര സിമ്പോസിയം

Sunday 08 February 2026 1:20 AM IST

തിരുവന്തപുരം: പാർക്കിൻസൺസ് രോഗ ഗവേഷണത്തിലും പരിചരണത്തിലും അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്,നാഷണൽ ഹെൽത്ത് മിഷൻ,തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ന്യൂറോളജി വകുപ്പ്,കിംഗ്സ് കോളേജ് ലണ്ടൻ പാർക്കിൻസൺസ് റിസർച്ച് അലയൻസ് ഇന്ത്യ എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ നടക്കുന്ന സിമ്പോസിയം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ.റേ ചൗധരി (യു.കെ),പ്രൊഫ. പെർ ഓഡിൻ (സ്വീഡൻ),ഡോ. കരോലിന പോപ്ലാവ്സ്‌കഡൊമാസ് സെവിച്ച്സ് (പോളണ്ട്),ഡോ. വിനോദ് മെറ്റ (യു.കെ) എന്നിവരുൾപ്പെടെയുള്ള ആഗോള വിദഗ്ദധർ പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള ചലന രോഗ വിദഗ്ദ്ധരായ പ്രൊഫ. രൂപാം ബോർഗോഹെയ്ൻ,പ്രൊഫ. വിനയ് ഗോയൽ,പ്രൊഫ. രജീന്ദർ ധമിജ,ഡോ. രുഗ്മിണി മൃദുല,ഡോ. പ്രശാന്ത് എൽ.കെ,ഡോ. ചിത്ര പി,ഡോ. ശ്യാം.കെ,ഡോ. അജിത് ചെറിയാൻ,ഡോ. ദിവ്യ കെ.പി,ഡോ. ജേക്കബ് ചാക്കോ എന്നിവരും വിവിധ സെക്ഷനുകളിൽ സംസാരിക്കും.