പട്ടികജാതി പ്രൊമോട്ടർ അഭിമുഖം

Sunday 08 February 2026 12:24 AM IST

കൊല്ലം: ജില്ലയിൽ പരവൂർ മുനിസിപ്പാലിറ്റിയിലും ആദിച്ചനല്ലൂർ, കല്ലുവാതുക്കൽ, പേരയം, മേലില, കരീപ്ര, ചടയമംഗലം ഗ്രാമപഞ്ചായത്തുകളിലേക്കും പട്ടികജാതി പ്രൊമോട്ടർമാരെ നിയമിക്കുന്നു. യോഗ്യത: പ്ലസ് ടു / തത്തുല്യം. പ്രായപരിധി: 18-​ 40. അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരാകണം. അപേക്ഷകരുടെ അഭാവത്തിൽ സമീപ തദ്ദേശസ്ഥാപനത്തിൽ നിന്നുള്ളവരെയും പരിഗണിക്കും. ഓണറേറിയം: പ്രതിമാസം 10,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്‌​പോർട്ട് സൈസ് ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ 16ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷാ ഫോം ബ്ലോക്ക്/കോർപ്പറേഷൻ ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ: 0474 2794996