എം.മുരളിക്ക് വിട, ഔദ്യോഗിക ബഹുമതിയോടെ സംസ്കരിച്ചു
ചെന്നിത്തല: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ എം.മുരളിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെറുകോൽ വൈപ്പുവിളയിൽ വിജയാഞ്ജലിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഉന്നത നേതാക്കളും പാർട്ടി പ്രവർത്തകരുമടക്കം നിരവധിപേർ അദ്ദേഹത്തിന് യാത്രാമൊഴി നൽകാനെത്തി. മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ലാ കളക്ടർ അലക്സ് വർഗീസ് അന്ത്യോപചാരം അർപ്പിച്ചു. മന്ത്രി സജി ചെറിയാൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എം.എൽ.എ,എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,എം.എസ് അരുൺ കുമാർ എം.എൽ.എ, ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജൻ,ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്,കെ.എസ്.എഫ്.ഡി.സി ഡയറക്ടർ ബോർഡംഗം കെ.എ കരീം,രാജു എബ്രഹാം,എം.ലിജു,ജോസഫ് വാഴയ്ക്കൻ,എം.ജെ.ജോബ്,കെ.കെ.ഷാജു,എ.എ ഷുക്കൂർ, മാന്നാർ അബ്ദുൽ ലത്തീഫ്,പഴകുളം ശിവദാസൻ,ബി.ബാബുപ്രസാദ്,നാട്ടകം സുരേഷ്,ജോൺസൺ എബ്രഹാം,എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ,അഡ്വ.ജോർജ് തോമസ്,എ.എം.നസീർ,അഡ്വ.ബഷീർ കുട്ടി,അരിത ബാബു,പി.മോഹൻരാജ്,കെ.ആർ. മുരളീധരൻ,അനുതാജ്,പി.എൻ ശെൽവരാജൻ,ജി.ഹരികുമാർ,ഐപ്പ് ചാണ്ടപ്പിള്ള,അനിവർഗീസ്,സുജിത് ശ്രീരംഗം,സജു കുരുവിള, സണ്ണിക്കുട്ടി,ജേക്കബ് ഉമ്മൻ തുടങ്ങി വിവിധ രാഷ്ട്രീയനേതാക്കൾ പങ്കെടുത്തു. ഉച്ചക്ക് മൂന്നോടെ മൃതദേഹം ചിതയിലേക്കെടുത്തു. മക്കളായ ഡോ.മിഥുൻ മുരളി കൃഷ്ണ,ഡോ.മൃദുൽ മുരളികൃഷ്‌ണ,ഡോ.മൃണാൾ മുരളികൃഷ്‌ണ എന്നിവർ ചിതക്ക് തീ കൊളുത്തി. വ്യാഴാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.മുരളിയുടെ അന്ത്യം. വ്യാഴാഴ്ച ഉച്ചക്ക് ചെറുകോലിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാനായി ആയിരങ്ങളാണെത്തിയത്.