ശിവഗിരിയിൽ ഗുരുപൂജാ ഉത്പന്നങ്ങൾ സമർപ്പിക്കാം

Sunday 08 February 2026 1:33 AM IST

ശിവഗിരി : മഠത്തിൽ എത്തിച്ചേരുന്ന ഭക്തർക്കായി തയ്യാറാക്കുന്ന ഗുരുപൂജാ പ്രസാദം അന്നദാനത്തിന് ആവശ്യമായ കാർഷികവിളകളും പലവ്യഞ്ജനങ്ങളും ശിവഗിരിയിൽ സമർപ്പിക്കാം. അവ ഗുരുപൂജ മന്ദിരത്തോട് ചേർന്ന ഉത്പന്ന സമർപ്പണ മന്ദിരത്തിൽ എത്തിക്കാം.

വർക്കല നേതാജി റസിഡന്റ് സ് അസോസിയേഷൻ പ്രസിഡന്റും കേരള യൂണിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥനുമായ ആർ. സുലോചനൻ ഇന്നലെ തന്റെ കൃഷിയിടത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ എത്തിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഏറ്റുവാങ്ങി. ശ്രീനാരായണ സാംസ്കാരിക സമിതി കേന്ദ്ര ഉപദേശക സമിതി ചെയർമാൻ ഡോ. പി ചന്ദ്രമോഹൻ ഒപ്പമുണ്ടായിരുന്നു.