ഗാന്ധിസ്‌മൃതി സദസുകൾ സംഘടിപ്പിക്കും
Sunday 08 February 2026 5:11 PM IST
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി നിയോജക മണ്ഡലങ്ങളിൽ ഗാന്ധിദർശൻ വേദി ഗാന്ധിസ്മൃതി സദസുകൾ നടത്തുമെന്ന് സംസ്ഥാന ചെയർമാൻ ഡോ.എം.സി ദിലീപ്കുമാർ, ജനറൽ സെക്രട്ടറി ഡോ.അജിതൻ മേനോത്ത് എന്നിവർ അറിയിച്ചു. മഹാത്മാഗാന്ധിയെ സർക്കാർ പദ്ധതികളിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും തിരസ്‌കരിക്കുന്നത് തുറന്നുകാട്ടാൻ സദസുകൾ പ്രയോജനപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്ന ഗ്രാമസഭയുടെ പേര് മഹാത്മാഗാന്ധി ഗ്രാമസഭ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെടാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.