ആദരവ് നൽകി

Sunday 08 February 2026 6:08 PM IST

അമ്പല്ലൂർ: അമ്പല്ലൂർ പഞ്ചായത്ത് നാലാം വാർഡ് ഗ്രാമസഭയോടനുബന്ധിച്ച് ജില്ലാ റസിഡന്റ്സ് അസോസിയേഷൻ എഡ്രാക്കിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രഞ്ജിത്തിനെ ആദരിച്ചു.നാലാം വാർഡംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീല സത്യൻ അദ്ധ്യക്ഷയായ യോഗംപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം ബിനു പുത്തേത്തുമാലിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കർണ്ണകി രാഘവൻ, പഞ്ചായത്തംഗം ഷഹന.കെ.എസ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എ.മുകുന്ദൻ, കില ബ്ലോക്ക് കോഓർഡിനേറ്ററും എഡ്രാക്ക് ജില്ലാ കമ്മിറ്റി അംഗവുമായ പി.ജനാർദ്ദനൻപിള്ള, എൻ.എൻ.സത്യൻ എന്നിവർ സംസാരിച്ചു.