ചിത്രരചന മത്സരം
Monday 09 February 2026 12:33 AM IST
രാമനാട്ടുകര: രാമനാട്ടുകര ഹയർ സെക്കൻഡറി സ്‌കൂളും ഫറോക്ക് പ്രസ്‌ക്ലബും സംയുക്തമായി 'ആർട്സ്‌കേപ്പ് സീസൺ 2' ഇന്റർ സ്‌കൂൾ ചിത്രരചനാ മത്സരം നടത്തി. എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ 700 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇരുകൈകൊണ്ടും ഒരേസമയം വെവ്വേറെ ചിത്രം വരച്ച് റെക്കാഡ് സ്വന്തമാക്കിയ പി. ദിൽഷ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ പി. സുനിൽ, പ്രധാനാദ്ധ്യാപകൻ എസ്.കെ. മുരളീധരൻ, ലത്തീഫ് കള്ളിയൻ, സത്യകുമാർ നീലാട്ട്, എസ്.എ മിഥുൻലാൽ, കെ. അർജ്ജുൻ, കെ. മനോജ്കുമാർ, എൻ.പി. പ്രമോദ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ചിത്രപ്രദർശനവും വിജയികൾക്കുള്ള സമ്മാനദാനവും 10ന് രാവിലെ 11ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.