സിയാൽ എയ്‌റോപാർക്ക് ഉദ്ഘാടനം ഇന്ന്

Monday 09 February 2026 12:37 AM IST

ആദ്യ ഘട്ടം മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

നെടുമ്പാശേരി: സിയാൽ എയ്റോപാർക്ക് പദ്ധതിയുടെ ഒന്നാംഘട്ടം ഇന്ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാകും.

എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, ഹാരിസ് ബീരാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, സിയാൽ എം.ഡി. എസ്. സുഹാസ്, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ് എന്നിവർ പങ്കെടുക്കും.

കൊച്ചി വിമാനത്താവളത്തിലെ 36 ഏക്കറിൽ 101 കോടി രൂപ ചെലവിൽ ആറ് പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ അനുബന്ധ വ്യവസായങ്ങൾ, ആധുനിക സുരക്ഷാ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പദ്ധതി. മൂന്ന് പദ്ധതികൾ പൂർത്തിയായി.