സ്വീകരണം നൽകി
Monday 09 February 2026 12:48 AM IST
എലപ്പുള്ളി: കേരളത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് എ.പ്രഭാകരൻ എം.എൽ.എ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയുടെ നേതൃത്വത്തിൽ കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന വികസനമുന്നേറ്റ ജാഥയുടെ ഭാഗമായി മലമ്പുഴ നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച വികസന സന്ദേശ യാത്രയ്ക്ക് എലപ്പുള്ളി കൈതക്കുഴിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ എം.എൽ.എ. സ്വീകരണ യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം സുഭാഷ് ചന്ദ്രബോസ്, ഏരിയാ സെക്രട്ടറി നിതിൻ കണിച്ചേരി, എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് സി.ബിജു എന്നിവർ പ്രസംഗിച്ചു.