പരിസ്ഥിതി സെമിനാർ
Monday 09 February 2026 12:35 AM IST
പത്തനംതിട്ട: ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷനായി. ഹരിത കേരളം മിഷൻ സംസ്ഥാന അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ഹരിപ്രിയാദേവി, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ജി.അനിൽകുമാർ, ഏഴംകുളം എഫ്.എച്ച്.എസി ഗൈനക്കോളജിസ്റ്റ് ഡോ.ദിവ്യ എന്നിവർ സെമിനാർ നയിച്ചു. ജില്ലാതല പ്രശ്‌നോത്തരി, ഉപന്യാസ മത്സര വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.