പ്രതിഷേധ യോഗം
Monday 09 February 2026 12:53 AM IST
എഴുമറ്റൂർ: കേന്ദ്ര ബഡ്ജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിരൂർ ഇടയ്ക്കാട് ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഡി.എൻ.ത്രിദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ. പി.കെ.മോഹൻരാജ് അദ്ധ്യക്ഷനായി. മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് അംഗം സതീഷ് ബാബു, റെജി താഴമൺ, മണ്ഡലം പ്രസിഡന്റുമാരായ ശാമുവൽ മത്തായി, കൊച്ചുമോൻ വടക്കേൽ, അഡ്വ. ശ്രീകല ഹരികുമാർ, ജി.അലക്‌സാണ്ടർ, ആശിഷ് പാലക്കാ മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.