ലോക മണ്ണ് ദിനാചരണം

Monday 09 February 2026 12:55 AM IST

പത്തനംതിട്ട: ജില്ലാ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക മണ്ണ് ദിനാചരണവും നഗര കർഷകർക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്‌സ് ഹാളിൽ നടന്ന ദിനാചരണം നഗരസഭ ചെയർപേഴ്‌സൺ എം.ആർ.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ സ്ഥിരം സമിതി ചെയർപേഴ്‌സൺ സാബിത അദ്ധ്യക്ഷയായി. ജില്ലയിലെ മണ്ണ് ശ്രേണികളുടെ ഇൻഫിൽട്രേഷൻ റിപ്പോർട്ട് നഗരസഭ ചെയർപേഴ്‌സൺ പ്രകാശനം ചെയ്തു. ക്യാമ്പയിന്റെ ഉദ്ഘാടനം സ്ഥിരം സമിതി ചെയർപേഴ്‌സൺ വി.പ്രദീപ് നിർവഹിച്ചു.