ജില്ലാതല രാഷ്ട്രീയ പാർട്ടി യോഗം
Monday 09 February 2026 12:02 AM IST
പത്തനംതിട്ട: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ ഇല്ലാത്ത അർഹരായവരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. ജില്ലാതല രാഷ്ട്രീയ പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. അന്തിമ വോട്ടർപട്ടിക 21 ന് പ്രസിദ്ധീകരിക്കും. അയോഗ്യരുടെ പട്ടിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് കൈമാറി. തിരുവല്ല 371, റാന്നി 391, ആറന്മുള 373, കോന്നി 337, അടൂർ 86 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.